ന്യുഡല്‍ഹി: പാകിസ്‌താനുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഹൈക്കമ്മിഷനിലെ 50 ശതമാനം ജീവനക്കാരെ മടക്കിവിളിക്കണമെന്നു പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്‌തമാക്കിയത്. പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയ ഉദ്യോഗസ്‌ഥരെ കടുത്ത ശാരിരീകമാനസിക പീഡനങ്ങള്‍ക്കു വിധേയമാക്കിയതായും കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മിഷനും വിദേശകാര്യമന്ത്രാലയവും ശക്‌തമായ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പാക് ഏജന്‍സികള്‍ തയ്യാറായത്. ഇസ്ലാമാബാദ് ഹൈക്കമ്മിഷനിലെ 50 ശതമാനം ഉദ്യോഗസ്‌ഥരെ ഇന്ത്യയും പിന്‍വലിക്കും. ഏഴു ദിവസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണമെന്നാണ് പാകിസ്‌താനു നല്‍കിയ നിര്‍ദേശം. 110 ജീവനക്കാര്‍ വീതമാണ് ഇരു രാജ്യങ്ങളും അംഗീകരിച്ചിരിക്കുന്ന ഉദ്യോഗസ്‌ഥരുടെ എണ്ണം.
നിലവില്‍ 90 വീതം ഉദ്യോഗസ്‌ഥരാണ് ഇരുഭാഗത്തുമുള്ളത്. ഇത് 55 ആയി കുറയ്‌ക്കുമെന്നാണ് വിവരം. ഇസ്ലാമാബാദ് ഹൈക്കമ്മിഷനിലെ രണ്ടു ജീവനക്കാരെ പാകിസ്‌താന്‍ കസ്‌റ്റഡിയിലെടുത്ത സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. കഴിഞ്ഞ 15 നായിരുന്നു സംഭവം.നേരത്തേ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്‌ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിത്തുടങ്ങിയത്.
Post Your Comments