ലഡാക് : ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ഇന്ത്യയുടെ മൗണ്ടെയ്ന്‍ കോര്‍ സ്ട്രൈക്ക് , ഇന്ത്യയുടെ ഈ ബ്രഹ്മാസ്ത്രത്തെ ചൈനയ്ക്ക് ഭയം. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണ് മൗണ്ടെയ്ന്‍ കോര്‍ സ്‌ട്രൈക്ക്. മലനിരകളിലെ യുദ്ധമുറകളില്‍ അതിവിദഗ്ദന്‍മാരാണിവര്‍. ലോകശക്തി എന്ന് വിളിക്കപ്പെടുന്ന അമേരിക്കയ്‌ക്കോ, കരുത്തരായ സൈന്യം എന്നറിയപ്പെടുന്ന റഷ്യയ്‌ക്കോ, വലുപ്പമേറിയ സൈന്യം ഉണ്ടെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് പോലും ഇതു പോലൊരു മിലിട്ടറി വിഭാഗം ഉണ്ടാകില്ല.
ബംഗാളിലെ പാനാഗട്ട് ആസ്ഥാനമായുള്ള 17 മൗണ്ടെയ്ന്‍ സ്‌ട്രൈക്ക് കോറിലെ ബ്രഹ്മാസ്ത്രഗോറിയെന്നറിയപ്പെടുന്ന സേനാംഗങ്ങള്‍ ഇനിമുതല്‍ ലഡാക്കിലേയ്ക്ക് വിന്യസിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഏതൊരു അടിയന്തര ഘട്ടത്തിലും ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പാകത്തിനാണ് ഇന്ത്യ ബ്രഹ്മാസ്ത്രഗോറിയെ വളര്‍ത്തിയെടുത്തിട്ടുള്ളത്. ഇവരുടെ ആസ്ഥാനം ബംഗാളാണ്.
ദുര്‍ഘട മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാന്‍ വിദഗ്ദ പരിശീലനം നേടിവരാണിവര്‍. 14,000 അടി ഉയരമുള്ള കിഴക്കന്‍ ലഡാക്കില്‍, ഏത് കാലാവസ്ഥയിലും ചൈനയ്ക്ക് മേല്‍ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്നവരാണിവര്‍. ലോകത്തെ ഏറ്റവും പൊക്കം കൂടിയ സൈനിക പോസ്റ്റ് ഇന്ത്യയുടേതാണ്. അവിടങ്ങളില്‍ പരിശീലനം നേടിയ ഇവര്‍ മറ്റൊരു രാജ്യത്തെ സൈനികര്‍ക്കും ലഭിക്കാത്ത അതികഠിനമായ വൈദഗ്ദ്യം നേടിയിരുന്നു. ശത്രുവിനു മേല്‍ പടര്‍ന്ന് കയറുന്ന സ്വഭാവക്കാരാണിവര്‍.ശത്രുവിനു യാതൊരു വിധത്തിലുള്ള ദയയും ഇവരില്‍ നിന്ന് ലഭിക്കില്ല. ബ്രഹ്മാസ്ത്ര കോര്‍പ്‌സ് സ്ഥാപിക്കാന്‍ ഇന്ത്യ നീക്കങ്ങള്‍ തുടങ്ങിയതു തന്നെ ചൈനയെ മനസില്‍ കണ്ടുകൊണ്ടാണ്.
വിദേശ സൈന്യങ്ങള്‍ ഒന്നടങ്കം ഭയപ്പെടുന്ന സൈനിക വിഭാഗമാണ് ബ്രഹ്മാസ്ത്രഗോര്‍. ബംഗാള്‍, പഞ്ചാബിലെ പത്താന്‍കോട്ട് എന്നിവിടങ്ങളിലായി രണ്ട് ഡിവിഷനുകളില്‍ മാത്രം 45,000 വീതം സേനാംഗങ്ങളാണുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഇവരെ രംഗത്തിറങ്ങുന്നത്. ഇവര്‍ ശത്രുവിനെ ആക്രമിച്ച് കീഴടക്കും.i
Post Your Comments