ന്യൂഡൽഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണം വേഗത്തിലാക്കി ഇന്ത്യ. 32 റോഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വേഗത്തിലാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞു. ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നില്‍ക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ആകെയുള്ള 73 റോഡുകളില്‍ സിപിഡബ്ല്യുഡി 12 റോഡും ബിആര്‍ഒ 61 റോഡുകളുമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.
സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടുത്തിടെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഗാല്‍വന്‍ വാലിയില്‍ ഉണ്ടായ ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments