Latest NewsNewsInternational

ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ  7.4 തീവ്രത : 6പേർ മരിച്ചു 

 മെക്സിക്കോസിറ്റി: ശക്തമായ ഭൂചലനം. ദക്ഷിണ മദ്ധ്യ-മെക്സിക്കോയിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.  ആറുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മെക്സിക്കോ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് മരണസംഖ്യ പുറത്തു വിട്ടത്. ഭൂചലനത്തിന്റെ പ്രഭവസ്ഥാനത്തും സമീപത്തുള്ള മലയോര ഗ്രാമങ്ങളിലും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നാണ് വിവരം. രക്ഷാപ്രര്‍ത്തനങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഓവാക്‌സാക്ക സംസ്ഥാനത്താണ് പ്രഭവകേന്ദ്രമെന്നും, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 26 കിലോമീറ്റർ താഴെയായിരുന്നു ഭൂചലനമെന്നും അമേരിക്കന്‍ ജിയോളജിക് സര്‍വേ അറിയിച്ചു. അതോറിറ്റി വ്യക്തമാക്കുന്നു. പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്ററിനുള്ളിൽ അപകടകരമായ സുനാമി തരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് NOAA- യുടെ [നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ] പസഫിക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഭൂചലനത്തെ തുടര്‍ന്ന് ഓക്സാക്ക സിറ്റിയില്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങള്‍ പേടിച്ച്‌ വീടുകളില്‍ നിന്ന് ഇങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങളും, കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button