COVID 19KeralaLatest NewsNews

തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയില്‍ ഉദ്യോഗസ്ഥനും രോഗബാധ

തൃശൂര്‍ : തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയില്‍ ഉദ്യോഗസ്ഥനും രോഗബാധസ്ഥിരീകരിച്ചു. വിയ്യൂര്‍ സബ് ജയിലിലെ അസി. പ്രിസണ്‍ ഓഫിസറായ പട്ടാമ്പി സ്വദേശി ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ പാലക്കാട്ട് ചികിത്സയിലാണ്. കേരളത്തിലെ ജയിലുകളില്‍ ഇതാദ്യമായാണ് ഒരു ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം കോവിഡ് സംശയിക്കുന്ന റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കാന്‍ അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലെ ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഈ ജീവനക്കാരന്‍ ജോലി ചെയ്തിരുന്നു. അതിനാല്‍ തന്നെ കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുമായുണ്ടായ സമ്പര്‍ക്കമാണ് രോഗകാരണം.

റിമാന്‍ഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച അസി. പ്രിസണ്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ക്വാറന്റൈനിലായിരുന്നു. അതുകൊണ്ടു തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button