തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദേശിച്ചത് സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവരെ ടെസ്റ്റ് നടത്തി രോഗ ബാധിതരേയും അല്ലാത്തവരേയും വേര്‍തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രത്തിനുമുന്നില്‍ ഉന്നയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രവാസികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ എന്ത് ചെയ്യാനാകുമെന്ന് കേന്ദ്രവുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ കൃത്യമായ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതോടുകൂടി കാര്യങ്ങള്‍ കഴിഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തീരുമാനങ്ങളുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് എല്ലാവര്‍ക്കും വരാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വരുമ്പോള്‍ ചില ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന് മാത്രമേ ഉള്ളു. അതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റുള്ള വാദഗതികളെല്ലാം ആളുകളെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments