വയനാട്: വയനാട് മുട്ടിലിലെ അനാഥാലയത്തില്‍ അന്തേവാസികളായ ഏഴ് കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നല്‍കി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് എഴുപതിനായിരം രൂപയും പിഴയും 15 വര്‍ഷം തടവും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് 42 കാരനായ മുഖ്യപ്രതി വിളഞ്ഞിപ്പിലാക്കല്‍ നാസറിനെ ശിക്ഷിച്ചത്. കെ രാമകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്.
2017 മാര്‍ച്ചിലാണ് അനാഥാലയത്തിലെ അന്തേവാസികളായ ഏഴ് കുട്ടികള്‍ പീഡനത്തിനിരയായത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നല്‍കി പീഡനത്തിനിരയാക്കുകയായിരുന്നു. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടികള്‍ വെളിപ്പെടുത്തിയത്. സംഭവത്തിലെ ആദ്യ കേസിലാണ് കല്‍പ്പറ്റ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
ഇതുമായി ബന്ധപ്പെട്ട മറ്റ് പത്ത് കേസുകളില്‍ വിചാരണ നടക്കുകയാണ്. 11 കേസുകളിലായി ആറ് പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ മുഖ്യപ്രതി മുട്ടില്‍ സ്വദേശി വിളഞ്ഞിപ്പിലാക്കല്‍ നാസറിനെയാണ് ശിക്ഷിച്ചത്. വിചാരണ കാലയളവില്‍ പെണ്‍കുട്ടി കൂറുമാറിയിരുന്നു. എന്നിരുന്നാലും സാഹചര്യ തെളിവുകളുടേയും ശസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
Post Your Comments