
ന്യൂജഴ്സി : ഇന്ത്യന്‍ വംശജ കുടുംബത്തിലെ മൂന്ന് പേര് ന്യൂജേഴ്സിയിലെ അവരുടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍. ഭാരത് പട്ടാല്‍ (62), മരുമകള്‍ നിഷാ പട്ടേല്‍ (33), എട്ട് വയസുള്ള മകള്‍ എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ പുതുതായി വാങ്ങിയ ഇവരുടെ വീട്ടിലാണ് സംഭവം. അയല്‍വാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്.
നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് ദുരന്തം. കുടുംബം രണ്ടാഴ്ച മുമ്പാണ് വീട്ടില്‍ താമസം തുടങ്ങിയതെന്നും അവരുടെ പൂള് നിര്‍മിച്ചത് ഈ അടുത്താണെന്നും അത് ഉപയോഗിക്കാന്‍ അവര്‍ക്ക് വലിയ ആവേശമായിരുന്നെന്നും അയല്‍വാസി പറയുന്നു. മൂന്നരയടി ആഴമുള്ളതാണ് കുളം. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് സൂചന.
മുങ്ങിമരിച്ചതിന് ശേഷം ഒരു ഇലക്ട്രീഷ്യന്റെ ട്രക്ക് കണ്ടതായി അയല്‍വാസിയായ ഫില്‍ പീറ്റേഴ്സണ് പരാമര്‍ശിച്ചതായി സിബിഎസ് ന്യൂയോര്‍ക്ക് പറഞ്ഞു. അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേല്‍ കഴിഞ്ഞ മാസമാണ് മൂന്നുകോടി നാല്പത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്.
Post Your Comments