ജനീവ: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന വീണ്ടും രംഗത്ത്. പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ആരോഗ്യരംഗത്ത് മാത്രമല്ല സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കോവിഡ് മഹാമാരി ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ.ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. ദശാബ്ദങ്ങളോളം ജനങ്ങള്‍ കോവിഡിന്റെ പരിണിതഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സമാന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നാലാം തവണയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി എത്തുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പലതും പല രാജ്യങ്ങളും പിൻവലിച്ചിരുന്നു. ചിലയിടങ്ങളിൽ കോവിഡിന്റെ രണ്ടാം വരവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
Post Your Comments