Latest NewsNewsIndia

VIDEO : ചൈന അതിര്‍ത്തിയിലേക്കുള്ള നിര്‍ണായക പാലം തകർന്നുവീണു; വീഡിയോ കാണാം

ന്യൂഡല്‍ഹി • ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്കുള്ള നിര്‍ണായകമായ താഴ്‌വര പാലം ട്രക്കിന്റെ ഭാരം താങ്ങാനാവാതെ തകര്‍ന്നുവീണു. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ, ചൈന അതിർത്തിയിലേക്ക് നയിക്കുന്ന ഈ പാലം ഇന്ത്യൻ സൈന്യത്തിനും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനും (ഐടിബിപി) ഉണ്ടായിരുന്ന ഏക വിതരണ മാര്‍ഗമായിരുന്നു. ജോഹർ താഴ്‌വരയിലെ ചൈന അതിർത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങങ്ങള്‍ക്കായി മണ്ണുമാന്തി യന്ത്രം കൊണ്ടുപോയ ട്രക്ക് കടന്നുപോയപ്പോഴാണ് പാലം തകര്‍ന്നത്. അപകടത്തില്‍ ട്രക്ക് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലം തകര്‍ന്നതോടെ പ്രദേശം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.

ധപ-മിലാം റോഡിലെ മുൻസിയാരി ഗ്രാമത്തിനടുത്തുള്ള പാലത്തിലൂടെ ഹെവി ഡ്യൂട്ടി ട്രക്ക് കടക്കുമ്പോഴാണ് തകര്‍നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രാവിലെ 9.10 ഓടെയാണ് സംഭവം. ട്രക്ക് പാലത്തിന്റെ പകുതിയിലധികം കടന്ന് മറ്റേ അറ്റത്ത് എത്തുമ്പോൾ അത് പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. മണ്ണുമാന്തി യന്ത്രവുമായി ട്രക്ക് നദിയിലേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതിർത്തിയിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് പാലം.

ബി.ആര്‍.ഒ.യുടെ യുടെ GREF (ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സ്) ആണ് ഈ പാലം നിർമ്മിച്ചത്. ഇത് വേഗത്തിൽ പുനർനിർമിച്ചില്ലെങ്കിൽ 7,000 ത്തോളം ഗ്രാമീണർ, ഇന്ത്യൻ സൈന്യം, ഐടിബിപി എന്നിവര്‍ പൂർണമായും ഒറ്റപ്പെടും.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി‌ആർ‌ഒ) ജോഹർ താഴ്‌വരയിലെ ഇന്ത്യ-ചൈന അതിർത്തിയിലെ അവസാന പോസ്റ്റ് വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. തന്ത്രപ്രധാനമായ മുൻസിയാരി-ബുഗ്ദിയാർ-മിലാം റോഡിന്റെ നിർമ്മാണത്തിനായി അടുത്തിടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ജോഹർ താഴ്‌വരയിലെ ദുർഘടമായ പ്രദേശങ്ങളിൽ വലിയ റോഡ് നിർമ്മാണ യന്ത്രങ്ങൾ ഇറക്കിയിരുന്നു. അതിർത്തിയിലേക്ക് പോകുന്ന റോഡിന്റെ 20 കിലോമീറ്റർ അകലെയുള്ള കട്ടിയേറിയ പാറകള്‍ പൊട്ടിച്ചുമാറ്റുന്നതിന് ബി.ആര്‍.ഒ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

മറ്റ് സൈനികർക്കൊപ്പം കൂടുതൽ സൈനികരെ അയച്ചുകൊണ്ടിരിക്കുന്നതിനാൽ അതിർത്തി ജില്ല തിരക്കേറിയ പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പാലത്തിന്റെ പുനർനിർമ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.

പാലം തകർന്നതിന്റെ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button