Latest NewsNews

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം : ഇന്ത്യയ്ക്ക് പിന്തുണയുമായി നിരവധി രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം , ഇന്ത്യയ്ക്ക് പിന്തുണയുമായി നിരവധി രാജ്യങ്ങള്‍. ഇന്ത്യയെ സ്ഥിരാംഗത്വത്തിലേക്ക് പിന്തുണയ്ക്കുമെന്ന് റഷ്യ അറിയിച്ചു.. ഇക്കഴിഞ്ഞ പതിനെട്ടിന് യു.എന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് എട്ടാം തവണയാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകളായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്.

Read Also : ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ : നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍ : അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യം

ആകെ 15 അംഗങ്ങളാണ് യു.എന്‍ രക്ഷാസമിതിയിലുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യു.കെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യു.എന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവില്‍ രക്ഷാസമിതി അംഗമായത്.

യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ലാത്തവരെ തിരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയോടൊപ്പം അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button