ബെൽഗ്രേഡ് : സെർബിയയുടെ ഫുട്ബോൾ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ 5 താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മാർകോ ഗോബെൽജിച്ച്, നീഗോസ് പെട്രോവിച്ച്, ദുസാൻ ജൊവാൻസിച്ച്, മാർക്കൊ കൊനാറ്റർ, ബ്രാങ്കോ ജോവിസിച്ച് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
റെഡ് സ്റ്റാർ ബെൽഗ്രേഡ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അഞ്ചിൽ നാല് താരങ്ങൾക്ക് കോവിഡ്-19ന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. യൂറോപ്പിലെ മുൻനിര ലീഗുകളെല്ലാം ആശങ്കയത്തെ തുടർന്ന് നിർത്തിവെച്ചപ്പോഴും സെർബിയയിൽ മത്സരങ്ങൾ നടന്നിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് പകരം സെർബിയയിൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇത് വിമർശനത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സെർബിയിൻ കപ്പിൽ റെഡ് സ്റ്റാർ കിരീടം നേടിയത്. പ്രൊലെറ്ററിനെതിരായ ഫൈനലിൽ വിജയിച്ചിതോടെയാണ് റെഡ് സ്റ്റാർ ചാമ്പ്യൻമാരായത്. എന്നാൽ ഈ ഫൈനലിൽ കോവിഡ് സ്ഥിരീകരിച്ച താരങ്ങൾ കളിക്കാനിറങ്ങിയിട്ടില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കുന്നു. എന്നാൽ പാർടിസെൻ ബെൽഗ്രേഡിനെതിരായ സെമി ഫൈനലിൽ ഈ താരങ്ങൾ കളിച്ചിരുന്നു. ഈ മാസം ആദ്യം നടന്ന ഈ സെമി ഫൈനൽ കാണാൻ ഇരുപതിനായിരത്തോളം കാണികളാണ് എത്തിയത്.
മാസ്ക് അടക്കമുള്ള മുൻകരുതലുകളില്ലാതെ, സാമൂഹിക അകലം പാലിക്കാതെ, സ്റ്റേഡിയങ്ങൾ കാണികൾക്ക് തുറന്നുകൊടുത്താണ് സെമിയും ഫൈനലും അരങ്ങേറിയത്.
Post Your Comments