മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ ദാദറിലെ ശിവസേനാ ഭവന്‍ താത്കാലികമായി അടച്ചുപൂട്ടി. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനം വരെ ശിവസേനാ ഭവന്‍ അടച്ചിടുമെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.
ആര്‍.ജെ.ഡിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി
സ്ഥാപകദിനം ആഘോഷിക്കാന്‍ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും അടക്കമുള്ളവര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ നിയന്ത്രണവിധേയമാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. മഹാരാഷ്ട്ര,തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ധിക്കുകയാണ്.
Post Your Comments