Latest NewsIndiaNews

സർക്കാൻ ക്വാറന്റൈൻ കേന്ദ്രത്തിൽ യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം: ഒരാൾ പിടിയിൽ

ബെംഗളൂരു : സർക്കാർ ക്വാറന്റൈൻകേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സുബ്രഹ്മണ്യനഗര്‍ സ്വദേശി ജയ്ശങ്കറാണ് പൊലീസ് പിടിയിലായത്.

ഇയാളെ എച്ച്. എസ്. ആര്‍. പോലീസ് സ്റ്റേഷനിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് നിര്‍ണയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞവെള്ളിയാഴ്ചയാണ് എച്ച്. എസ്. ആര്‍. ലേഔട്ടിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ കഴിയുകയായിരുന്ന ഇയാൾ യുവതികളെ ലൈംഗികമായി ഉപ്രദവിക്കാന്‍ ശ്രമിച്ചത്.

ക്വാറന്റീനില്‍ പ്രവേശിപ്പിച്ച മറ്റൊരു യുവതി കുളിക്കാൻ കയറിയപ്പോൾ കുളിമുറിയിൽ കയറിയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ മറ്റൊരു മുറിയില്‍ കയറിയ ജയ്ശങ്കര്‍ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. മറ്റുമുറികളിലുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ജയ്ശങ്കറിനെ പിടികൂടിയത്. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്നുദിവസം മുമ്പ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ച ഇയാള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിവരികയാണെന്നും മറ്റുള്ളവര്‍ പരാതിപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button