Latest NewsIndia

ലോക്ക് ഡൌൺ : ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം ട്രയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ബുക്ക് ചെയ്ത ട്രയിന്‍ ടിക്കറ്റുകളുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ 14നോ അതിനു മുമ്പോ ഉള്ള ദിവസങ്ങളിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയാണ് തിരിച്ചുനല്‍കുക. അതിനുള്ള സാങ്കേതികസംവിധാനങ്ങള്‍ ക്രമീകരിച്ചതായി റെയില്‍വേ വകുപ്പ് അറിയിച്ചു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ച്‌ 25 വരെയുള്ള എല്ലാ ട്രയിനുകളും കാന്‍സല്‍ ചെയ്തിരുന്നു. മെയ് 16നാണ് ട്രയിന്‍ സര്‍വീസ് പുനരാരംഭിച്ചത്. യാത്ര തിരിക്കുന്ന ദിവസം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തവര്‍ക്ക് റിഫണ്ടിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കാം.

വാരിയംകുന്നത്ത്​ ധീരനായ ബ്രിട്ടീഷ്​ വിരുദ്ധ പടനായകനായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മെയ് ആദ്യവാരം മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള ശ്രമിക് ട്രയിനുകള്‍ റെയില്‍വേ സര്‍വീസ് നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ മെയ് 3 വരെയുള്ള എല്ലാ ടിക്കറ്റിന്റെയും മെയ് 3നു ശേഷം കാന്‍സല്‍ ചെയ്ത ടിക്കറ്റുകളുടെയും പണം തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button