റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയ (65)ത്താണ് കോവിഡ് ബാധിച്ച് മരിച്ചത്.
27 വർഷമായി ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസമായി അൽ കോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്നലെ ശ്വാസ തടസ്സം ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.
ഭാര്യ: ഷീല. മക്കൾ: ഐശ്വര്യ, അശ്വിൻ.
Post Your Comments