Latest NewsInternational

ഇന്ത്യക്കെതിരെ അതിർത്തി പ്രശ്നം ഉണ്ടാക്കിയ ചൈനക്ക് തിരിച്ചടി, ചൈന കൈവശം വെച്ചിരുന്ന ദ്വീപിന്റെ പേര് മാറ്റി അവകാശം പ്രഖ്യാപിച്ച്‌ ജപ്പാന്‍

ജപ്പാനിലെ ഒക്കിനാവയിലെ ഇഷിഗാക്കി സിറ്റി കൗണ്‍സിലാണ് സെനകാക്കു ദ്വീപിന്റെ പേര് മാറ്റിയത്.

ഗല്‍വാന്‍ വാലിയില്‍ ചൈന ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേര്‍ക്ക് നേര്‍ പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെയാണ് ചൈനയ്ക്ക് തിരിച്ചടി നല്‍കി ജപ്പാന്‍. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സെനുകാക്കു ദ്വീപിന്റെ പേര് മാറ്റി തങ്ങളുടെ രാജ്യത്തിന്റേതാക്കാന്‍ ജപ്പാന്‍ നിയമ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ജപ്പാനിലെ ഒക്കിനാവയിലെ ഇഷിഗാക്കി സിറ്റി കൗണ്‍സിലാണ് സെനകാക്കു ദ്വീപിന്റെ പേര് മാറ്റിയത്.

കൂടാതെ ബില്ലും പാസാക്കി. ബില്‍ പ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ ടൊണോഷിറോ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ടൊണോഷെറോ സെനകാക്കു എന്നറിയപ്പെടും. അതേസമയം ഡയോ എന്ന് ചൈനക്കാര്‍ വിളിക്കുന്ന സെനകാക്കു ദ്വീപില്‍ തങ്ങള്‍ക്ക് പാരമ്പര്യമായി അവകാശമുള്ള സ്ഥലമാണ് ഇതെന്ന് ഉന്നയിച്ച ചൈന പേര് മാറ്റുന്നതിനെതിരെ ജപ്പാന് മുന്നറിയിപ്പ് നല്‍കി. എന്നാൽ ബില്ലുമായി മുന്നോട്ട് പോകാനാണ് ജാപ്പനീസ് സിറ്റി കൗണ്‍സിലിന്റെ തീരുമാനം.

ജപ്പാന്‍ ബില്‍ കൊണ്ടുവന്നതിന് പിന്നാലെ കിഴക്കന്‍ ചൈനാക്കടലില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കൂീടിയത് ജപ്പാനെ ചൊടിപ്പിച്ചിട്ടുണ്ട്. ദ്വീപിനു സമീപത്തു ശക്തമായ സൈനിക സന്നാഹങ്ങളാണ് ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. ചൈന സൈനിക നീക്കം നടത്തിയാല്‍ അമേരിക്ക കളത്തിലിറങ്ങേണ്ടിവരും.

‘മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യം, പൃഥ്വിരാജ് സുകുമാരൻ, ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും’ ; ബി രാധാകൃഷ്ണമേനോന്‍

ജപ്പാനുമായി അമേരിക്ക ഒപ്പുവച്ചിരിക്കുന്ന പ്രതിരോധ ഉടമ്പടി അനുസരിച്ച്‌ ഏതെങ്കിലും ശത്രു ജപ്പാന്റെ പ്രദേശങ്ങള്‍ ആക്രമിച്ചാല്‍ സംരക്ഷിക്കാനുള്ള ബാധ്യത അമേരിക്കയ്ക്കുണ്ട്. അടുത്തിടെ ദക്ഷിണ ചൈനാ കടലില്‍ ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക മൂന്നു വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button