ശ്രീനഗര്‍: ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പതിന്മടങ്ങു ശക്തിപകരുന്ന സാങ്കേതിക സംവിധാനങ്ങളുമായി ഇന്ത്യ. ചൈനയുടെ ഗാല്‍വാന്‍ താഴ്‌വരയിലെ അതിക്രമത്തിന് തിരിച്ചടി കൊടുത്ത സേന ഇനി ശത്രുനിരയുടെ ഏതു നീക്കവും ഏതു സമയത്തും നിരീക്ഷിക്കുന്ന സാങ്കേതിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക ഹെറോണ്‍ ടി.പി എന്ന വിഭാഗത്തിലെ നിരീക്ഷണ ഡ്രോണുകളാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. അതേ സംവിധാനത്തില്‍ 40 കി.ലോ. തൂക്കങ്ങളും ആയുധങ്ങളും ഘടിപ്പിക്കാമെന്നതിനാല്‍ ശത്രുക്കളുടെ അപകടകരമായ നീക്കത്തിന് അപ്പോള്‍ത്തന്നെ തിരിച്ചടി നല്‍കാനാകുമെന്നതാണ് സവിശേഷതയെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. 36 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുന്ന ക്ഷമതയുള്ള വയാണ് ഹെറോണ്‍ ഡ്രോണുകള്‍.
യുദ്ധമുഖത്ത് ഉപയോഗിക്കുന്ന റഡാറുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതില്‍ ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇസ്രായേലുമായുള്ള സൗഹൃദമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് മേൽക്കൈ തരുന്നത്. ഇസ്രായേലിന്റെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ മനുഷ്യരഹിത നിരീക്ഷണ വിമാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരുന്നു. 100 ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 37000 കോടി രൂപയുടെ നിരീക്ഷണ വിമാനങ്ങളുടെ കരാറാണ് ഒപ്പിട്ടതെന്ന് എച്ച് എ എല്‍ മേധാവി ആര്‍.മാധവന്‍ അറിയിച്ചു.
Post Your Comments