Latest NewsNewsIndia

കോവിഡ് പ്രതിസന്ധി; ബെംഗളൂരു നഗരത്തിലെ മലയാളികളായ ഹോട്ടൽ ഉടമകളും ജീവനക്കാരും വരുമാനമില്ലാതെ ദുരിതത്തിൽ

ബെംഗളൂരു നഗരത്തിൽ മലയാളികളുടെ ഉടമസ്ഥതയിൽ ആയിരത്തിലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളുമുണ്ട്

ബെംഗളൂരു: രാജ്യത്ത് കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ദുരിത ജീവിതം നയിക്കുകയാണ് ബെംഗളൂരു നഗരത്തിലെ മലയാളികളായ ഹോട്ടൽ ഉടമകളും ജീവനക്കാരും. ആളുകൾ എത്താതായതോടെ വലിയ നഷ്ടത്തിലാണ് ഹോട്ടൽ, റസ്റ്ററന്റ് മേഖല. ഭീമമായ കെട്ടിടവാടക ഉടമകളെ വലയ്ക്കുമ്പോൾ, ദിവസ വേതനക്കാരായ ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലാണ്.

ബെംഗളൂരു നഗരത്തിൽ മലയാളികളുടെ ഉടമസ്ഥതയിൽ ആയിരത്തിലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയിലെല്ലാമായി പതിനായിരത്തോളം മലയാളികൾ ജീവനക്കാരായി ഉപജീവനം നടത്തുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ വലിയ നഷ്ടത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണ് ഇവരെല്ലാം. യാത്രകളില്ലാതായതോടെ മിക്ക ഹോട്ടലുകളിലും ബുക്കിംഗ് ഇല്ല.

ALSO READ: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹോട്ടലുകളിലും റെസ്റ്റോറെന്റ്കളിലും ദിവസവേതനത്തിൽ ജോലിചെയ്യുന്ന ഒരുപാട് മലയാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കർണാടക സർക്കാർ ക്വാറന്റീൻ സെന്ററുകളാക്കി മാറ്റിയ ഹോട്ടലുകളിലാകട്ടെ ജീവനക്കാരുടെ സുരക്ഷയായി സർക്കാർ വേണ്ട സംവിധാങ്ങൾ ഒരുക്കുന്നില്ലെന്നും ഉടമകൾ പറയുന്നു. ഓൺലൈൻ ഓർഡറുകൾ കാര്യമായി ലഭിക്കാതെ പല റെസ്റ്റോറെന്റുകളും നഷ്ടത്തിലായി. അതുകൊണ്ട് തന്നെ ശമ്പളമില്ലാതെ ജീവനക്കാരിൽ ഏറെപ്പേരും പട്ടിണിയിലാണ് പ്രതിസന്ധി ഘട്ടം മറികടക്കാൻ അടിയന്തര സർക്കാർ സഹായം ആവശ്യപ്പെടുകയാണ് ഇവരെല്ലാവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button