വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടാനുള്ള പൃഥ്വിരാജിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റൊ.1921 ലെ ഇരകളുടെ പിന്‍മുറക്കാര്‍ മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു തിരിഞ്ഞു നിന്നാല്‍ .. കണ്ടറിയണം കോശി, നിനക്കെന്തു സംഭവിക്കുമെന്ന് -ജോണ്‍ ഡിറ്റൊ ഫേസ്ബുക്കില്‍ കുറിച്ചു.’കലികാല വാര്യംകുന്നനെ ആരും പേടിക്കേണ്ട. മേക്കപ്പിട്ട് ഒറിജിനല്‍ വാളുമായി ഇനി ചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ’- എന്നും സംവിധായകന്റെ പരിഹാസം.
ഹിന്ദു കൂട്ടക്കൊലയായ മാപ്പിള ലഹളയെ മഹത്വത്ക്കരിക്കാനുളള നീക്കമാണ് ആഷിഖ് അബുവും പൃഥ്വിരാജും നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാപ്പിള ലഹള ഹിന്ദു വിരുദ്ധമെന്ന ബി.ആര്‍ അംബേദ്കറുടേതുള്‍പ്പടെയുള്ള വിലയിരുത്തലുകളും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയായി. കുമാരനാശാന്‍ മാപ്പിള ലഹളയില്‍ ഹിന്ദു സമൂഹം അനുഭവിച്ച ദുരിതം വിവരിച്ച് എഴുതിയ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം വായിച്ചിട്ട് ഷൂട്ടിംഗിന് പോകണമെന്ന അഭ്യര്‍ത്ഥനയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പോസ്റ്റ് കാണാം: കലികാല വാര്യംകുന്നനെ ആരും പേടിക്കേണ്ട. മേക്കപ്പിട്ട് ഒറിജിനൽ വാളുമായി ഇനി
ചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ.
1921 ലെ ഇരകളുടെ പിൻമുറക്കാർ മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു
തിരിഞ്ഞു നിന്നാൽ….
കണ്ടറിയണം കോശി,
നിനക്കെന്തു സംഭവിക്കുമെന്ന് …
Post Your Comments