Latest NewsKeralaNews

ചൈനീസ് ചാരപ്പണിക്കായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ; സിപിഎമ്മും കോൺഗ്രസും ചൈനയ്ക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നു;- കെ സുരേന്ദ്രൻ

രാഷ്ട്രീയ വിരോധം തീർക്കാൻ രാജ്യ വിരുദ്ധ നിലപാടാണ് ഇരുപാർട്ടികളും സ്വീകരിക്കുന്നത്

തിരുവനന്തപുരം: സിപിഎമ്മിനും കോൺഗ്രസിനും എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചൈനീസ് ചാരപ്പണിക്കായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സിപിഎമ്മും കോൺഗ്രസും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ വിരോധം തീർക്കാൻ രാജ്യ വിരുദ്ധ നിലപാടാണ് ഇരുപാർട്ടികളും സ്വീകരിക്കുന്നത്. കെ സുരേന്ദ്രൻ വ്യക്തമാക്കി.

ALSO READ: ‘വാരിയംകുന്നന്‍’; കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ അണിയറ പ്രവർത്തകർ സിനിമയോട് പൂർണമായും നീതി പുലർത്തണം; ഇല്ലെങ്കിൽ ? എം.ടി.രമേശ് പറഞ്ഞത്

ഇന്ത്യൻ സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു കെ സുരേന്ദ്രൻ. കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചതിന് പ്രതിഷേധക്കാർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുക്കും.പേരറിയാവുന്നവർക്കും, കണ്ടാൽ അറിയാവുന്നവർക്കുമെതിരെയാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button