ടെല്‍ അവിവ്: ചൈനയുടെ നേതൃത്വത്തിലുളള പാകിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പിലാക്കുന്ന ‘ചൈന പാകിസ്ഥാന് സാമ്ബത്തിക ഇടനാഴി’ വലിയ അബദ്ധവും പരാജയവുമായിരിക്കുമെന്ന് വിദഗ്ധ അഭിപ്രായം. പാകിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, ഊര്‍ജ്ജമേഖല വികസനത്തിനും, പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായും, പരിഷ്കരിച്ച ഗതാഗത സമ്പ്രദായം നടപ്പാക്കാനുമാണ് സാമ്പത്തിക ഇടനാഴി വഴി ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഇത്തരം വികസന പ്രവര്‍ത്തനങ്ങളുടെ പദ്ധതികളില്‍ ആരും പണംമുടക്കാന്‍ തയ്യാറാകില്ലെന്നാണ് ‘ദി ജറുസലേം പോസ്റ്റ് വ്യക്തമാക്കുന്നു. ഇവയില്‍ നിന്ന് സാമ്പത്തിക ലാഭം ലഭിക്കാത്തതിനാലാണിത്.പാക് അധിനിവേശ കശ്മീരിലും അക്സൈചിന്നിലും ഈ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്താരാഷ്ട്ര നിയമപ്രകാരം ചൈനക്ക് കഴിയില്ല എന്ന നിയമപ്രശ്നം ചൈനയ്ക്കു മുന്നിലുണ്ട്.
ഇന്ത്യയുടെ ഭാഗങ്ങളില്‍ കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ലഡാക്ക് വിഷയ സമയത്ത് ഇന്ത്യ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പാകിസ്ഥാനിലെ വിവിധയിടങ്ങളിലായി നടക്കുന്ന 46 ബില്യണ്‍ ഡോളര്‍ മതിപ്പുളള അടിസ്ഥാന വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 87 ബില്യണ്‍ ഡോളറാണ് നിലവിലെ കണക്കില്‍ വേണ്ടിവരികയെന്ന് ജറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം: രഹ്നാ ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
പദ്ധതികളുടെ തുക ഏകദേശം 80 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 90 ശതമാനവും തിരികെ അടക്കേണ്ടി വരിക പാകിസ്ഥാനുളള ദേശീയ കടമായിട്ടായിരിക്കും. ഇത് ചൈനക്ക് പാകിസ്ഥാനുമേല്‍ അധീശത്വം ഉണ്ടാക്കാന്‍ ഇടയാക്കും.നിലവിലെ ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴി പരാജയമാകാന്‍ കാരണങ്ങള്‍ പലതാണെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments