തിരുവനന്തപുരം: ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കർശനനിയന്ത്രണങ്ങൾ. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ സാമൂഹികവ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. കോവിഡ് സ്ഥിരീകരിച്ച സുരക്ഷ ജീവനക്കാരന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഡ്യൂട്ടിയായിരുന്നു. മെയ് ആദ്യവാരം കോവിഡ് വാര്‍ഡിന് മുന്നിലും ജോലിയെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ വെല്ലുവിളിയാണ്.
Read also: സുരേഷ് ഗോപിയുടെ ഇടപെടൽ: ഓ സി ഐ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് ഇനി ഇന്ത്യയിലേക്ക് വരാം
തിരുവനന്തപുരം നഗരത്തിലെ സാഹചര്യം ഗൗരവകരമാണെന്ന് പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇളവുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിലയിരുത്തിയത്. സ്ഥിതി വിലയിരുത്താന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. നഗരസഭയില്‍ പരാതിയുമായി വരുന്നവര്‍ക്കും, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണം ഉണ്ട്. ജില്ലയിലെ പ്രധാനചന്തകളില്‍ അന്‍പത് ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന് നിർദേശമുണ്ട്. മാളുകളിലെ തിരക്കുള്ള കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവര്‍ത്തിക്കാവൂ. സമരങ്ങളില്‍ പത്ത് പേര്‍ മാത്രമേ പങ്കെടുക്കാനാകു. ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പോലീസ് പരിശോധന വര്‍ധിപ്പിക്കും.
Post Your Comments