ന്യൂഡല്‍ഹി : ഇന്ത്യ പാകിസ്ഥാന്‍ നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിന്‍വലിക്കും. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടു ജീവനക്കാരെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. പാകിസ്ഥാന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
Read Also : ‘ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി’ പാകിസ്ഥാന്റെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന് വിദഗ്ധ അഭിപ്രായം
ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രടിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയം പറയുന്നു. മെയ് 31 ന് രണ്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തുകയും പുറത്താക്കിയതും ഇതിന് ഉദാഹരണമാണെന്ന് വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യന്‍ ജീവനക്കാരെ പാകിസ്ഥാന്‍ പല രീതിയില്‍ പീഡിപ്പിക്കുകയാണെന്ന് ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഏഴ് ദിവസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. പാകിസ്ഥാനും ഈ ദിവസങ്ങള്‍ക്കകം ജീവനക്കാരെ വെട്ടിക്കുറയ്ക്കണം.
Post Your Comments