COVID 19Latest NewsNewsIndia

കോവിഡിനുള്ള ആയുര്‍വേദ മരുന്ന് കണ്ടെത്തിയ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം, മരുന്നിന് പരസ്യം ചെയ്യരുത്

ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന കോവിഡിനുള്ള മരുന്നു കണ്ടു പിടിച്ചുവെന്ന് അവകാശപ്പെടുന്ന പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വിശദീകരണം തേടി. സര്‍ക്കാര്‍ പരിശോധിക്കുന്നത് വരെ കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി പതഞ്ജലി അവകാശപ്പെടുന്ന കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നിന് പരസ്യം ചെയ്യാന്‍ പാടില്ലെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

മരുന്ന് നിര്‍മ്മാണത്തിന്റെ പ്രോട്ടോകോള്‍, സിടിആര്‍ഐ രജിസ്ട്രേഷന്‍, സാമ്പിള്‍ സൈസ്, പഠനത്തിന്റെ റിസള്‍ട്ട് ഡാറ്റ, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്കസ് കമ്മിറ്റി ക്ലിയറന്‍സ് തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പതഞ്ജലി ഹാജരാക്കണം. അതേസമയം 100 ശതമാനം രോഗമുക്തി ആവകാശപ്പെടുന്ന ഈ ആയുര്‍വേദ മരുന്നുകള്‍ക്ക് നല്‍കിയ ലൈസന്‍സ്, പ്രോഡക്ട് അപ്രൂവല്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ലൈസന്‍സിംഗ് അതോറിറ്റിയോട് ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാല്‍ കൊറോണില്‍ മരുന്ന് എല്ലാ ശാസ്ത്രീയപരിശോധനകളും വിശദമായ ഗവേഷണ, പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് പതഞ്ജലി സ്ഥാപകനും യോഗ-ആയുര്‍വേദ വ്യവസായിയുമായ ബാബ രാംദേവ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം 100 ശതമാനം രോഗമുക്തി അവകാശപ്പെട്ടാണ് മരുന്ന് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button