തൃശ്ശൂര്‍ • കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻ്റ് സോണുകളുടെ അതിർത്തി പുതുക്കി നിശ്ചയിച്ചു. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ൻമെൻ്റ് സോണുകളുടെ അതിർത്തിയാണ് പുതുക്കി നിശ്ചയിച്ചത്.
ചേർപ്പ്, അളഗപ്പനഗർ, തൃക്കൂർ, തോളൂർ, വാടാനപ്പള്ളി, അവണൂർ ഗ്രാമ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും പൂർണ്ണമായി കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭയിലെ1, 2, 16, 17, 18, 21 മുതൽ 28 വരെയും 31 32 ഡിവിഷനുകളുംസോണിൽ നിന്ന് ഒഴിവാക്കി. വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെൻ്റ് സോണിൽനിന്ന് ഒഴിവാക്കി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ 1,7 മുതൽ 16 വരെയുള്ള വാർഡുകൾ ഒഴിവാക്കി. തൃശ്ശൂർ കോർപ്പറേഷനിലെ 28 29 30 34 41 ഡിവിഷനുകളും സോണിൽ നിന്ന് ഒഴിവാക്കി.
4 തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേകമായി നിശ്ചയിച്ച വാർഡുകളിൽ കണ്ടെയ്ൻമെൻ്റ് സോൺ തുടരും. ചാവക്കാട് നഗരസഭയിലെ 3 4 8 19 20 29 30 വാർഡുകൾ, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടുമുതൽ ആറുവരെയുള്ള വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14 15 വാർഡുകൾ, തൃശ്ശൂർ കോർപ്പറേഷനിലെ 24 മുതൽ 27 വരെയും 31 മുതൽ 33 വരെയുള്ള ഡിവിഷനുകൾ എന്നിവ കണ്ടെയ്ൻമെൻറ് സോൺ ആയി തുടരും.
Post Your Comments