തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ബ്രേക്ക് ദി ചെയിൻ നടപടികൾ വീടുകളിലും കർശനമായി പാലിക്കണം. ജില്ലാ അതിർത്തികളിലും ചന്തകൾ, കടകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. കടകളില്‍ സാധനങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിച്ചേരുന്നവര്‍ കൃത്യമായും സാമൂഹിക അകലം പാലിക്കണം. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ കടയുടമകള്‍ കരുതിവയ്ക്കണം. കടയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് 19 നിയന്ത്രണ പ്രോട്ടോകോള്‍ കൃത്യമായും പാലിക്കപ്പെടേണ്ടതുണ്ട്. എല്ലാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസുകളും എല്ലാ കടയുടമകളും കൊവിഡ് 19 പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും സന്ദർശകരെ അനുവദിക്കില്ല. സ്വകാര്യ ആശുപത്രികളിൽ ഒരു കൂട്ടിരുപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളു. സമരങ്ങൾക്കും നിയന്ത്രണം. 5 മുതൽ 10 പേർ മാത്രമേ പങ്കെടുക്കാനാകു. കല്യാണം, മരണം ചടങ്ങുകളിലും നിയന്ത്രണം ശക്തമാക്കും.
Read also: മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം കേരളത്തിലില്ല: സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി
അതേസമയം കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളും അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള റോഡുകളുമാണ് അടച്ചിട്ടിരിക്കുന്നത്.
Post Your Comments