ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ചൈനക്കെതിരെ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസിന്റെ കള്ളക്കളി പുറത്ത് കൊണ്ടുവന്നു ബിജെപി . 2008ല്‍ കോണ്‍ഗ്രസും ചൈനയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇരുപാര്‍ട്ടികളുടേയും യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് തയ്യാറാക്കിയ കരാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമാണ് ഒപ്പുവെച്ചത്. 2008 ഓഗസ്റ്റ് 7നാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു കരാര്‍ ഉണ്ടാക്കിയത്.
ഉഭയകക്ഷി, പ്രദേശിക അന്താരാഷ്ട്ര വിഷയങ്ങളെ സംബന്ധിച്ചുള്ള കരാറിലാണ് കോണ്‍ഗ്രസ് ചൈനയുമായി കരാര്‍ ഉണ്ടാക്കിയത്. രാഹുല്‍ ഗാന്ധിയും ഷി ജിന്‍പിങും കരാറില്‍ ഒപ്പുവെക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു. അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഒപ്പുവെച്ച കരാറിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും ബിജെപി നേതാവുമായ മഹേഷ് ജെത്മലാനി രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസും ചൈനയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമപ്രകാരമുള്ള അന്വേഷണമാണ് മഹേഷ് ജെത്മലാനി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലും ചൈനീസ് പ്രസിഡന്റും കരാറില്‍ ഒപ്പുവെക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടുത്തി അദ്ദേഹം ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഔദ്യോഗിക പദവികൾ ഒന്നും വഹിച്ചിട്ടില്ലാത്ത രാഹുൽ എന്താണ് ഒപ്പിട്ടതിനു പിന്നിലെന്നും ചോദ്യമുയരുന്നുണ്ട്.
Post Your Comments