സിനിമാ സംഘടനകളുടെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. സംസ്ഥാനത്തെ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ സിനിമകള്‍ ചിത്രീകരണം ആരംഭിക്കരുതെന്നായിരുന്നു സിനിമാ സംഘടനകളുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ ലിജോ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍? എന്നാണ് ലിജോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ലിജോയെ പിന്തുണച്ച് നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ധൈര്യമായിട്ട് എടുത്തോ എന്നും ആരും തടയില്ലെന്നും കൊറോണ തടയാതെ നോക്കണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വന്നിരിക്കുന്നത്.
സംവിധായകന് മിഥുന് മാനുവല്‍ തോമസും നടന് വിനയ് ഫോര്‍ട്ടും ലിജോയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ആരും തടയൂല, ആശാന് പിടിക്ക് എന്നാണ് മിഥുന് മാനുവല്‍ കമന്റ് ചെയ്തത്. അതേസമയം സ്മൈലികളാണ് വിനയ് ഫോര്‍ട്ട് കമന്റിട്ടത്.
https://www.facebook.com/lijojosepellissery/posts/10157579111527452
കൊറോണ മൂലം ചിത്രീകരണം തടസ്സപ്പെട്ട 60ഓളം സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടേ പുതിയ സിനിമകള്‍ തുടങ്ങാവൂ എന്നായിരുന്നു സിനിമാ സംഘടനകളുടെ നിലപാട്. ഇതിനെ മറികടന്ന് മഹേഷ് നാരായണന് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. സീ യൂ സൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം യൂ ട്യൂബ് റിലീസിനുള്ളതാണെന്നുള്ള സൂചനയുമുണ്ട്.
ഈ ചിത്രം കൂടാതെ റിമ കല്ലിങ്കലിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രവും ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രവും തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Post Your Comments