COVID 19Latest NewsKeralaNews

കൊല്ലം ജില്ലയില്‍ 13 പേർക്ക് കൂടി കോവിഡ് 19

കൊല്ലം • കൊല്ലം ജില്ലയില്‍ ഇന്നലെ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. ഇന്ന് രോഗമുക്തി നേടിയവര്‍ ഇല്ല.

P 224 കൊല്ലം കോര്‍പ്പറേഷൻ പരിധിയിൽപ്പെട്ട ഉളിയക്കോവില്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 4 ന് മുംബൈയില്‍ നിന്നും വിമാനത്തില്‍‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂൺ 9 ന് കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂൺ 16 ന് നടത്തിയ ടിയാന്റെ കോവിഡ് പരിശോധന നെഗറ്റീവ് ആകുകയും ചെയ്തു. എന്നാല്‍ ടിയാന്റെ ഭാര്യക്ക് ജൂൺ 12 ന് നടത്തിയ സ്രവ പരിശോധന പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ടിയാനെ വീണ്ടും ജൂൺ 18 ന് കോവിഡ് പരിശോധനക്ക് വിധേയനാക്കി. തുടർന്ന് ഇന്നേ ദിവസം കോവിഡ് രണ്ടാമതും സ്ഥിരീകരിക്കുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രവേശിപ്പിക്കുകയും ചെയ്തു.

P 225 കരവാളൂര്‍ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി(സീറ്റ് നമ്പര്‍ 26D). സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂൺ 19 ന് സ്രവ പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 226 ചവറ തെക്കുംഭാഗം പഞ്ചായത്ത് വടക്കുംഭാഗം സ്വദേശിയായ 50 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍(സീറ്റ് നമ്പര്‍ 16A) കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂൺ 19 ന് സ്രവപരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 227 കൊറ്റങ്കര കേരളപുരം സ്വദേശിയായ 36 വയസ്സുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റ്‍-കൊച്ചി 6E 9488 നമ്പര്‍ ഫ്ലൈറ്റിലെത്തി(സീറ്റ് നമ്പര്‍ 24E). ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു.ജൂണ്‍ 19 ന് സ്രവപരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 228 മൈനാഗപള്ളി കടപ്പ സ്വദേശിയായ 23 വയസ്സുള്ള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ‍ 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍(സീറ്റ് നമ്പര്‍ 29F) കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 19 ന് സ്രവ പരിശോധന നടത്തി‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 229 കുളത്തൂപ്പുഴ തിങ്കള്‍കരിക്കകം സ്വദേശിയായ 46 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് സൗദി-തിരുവനന്തപുരം AI 1940 നമ്പര്‍ ഫ്ലൈറ്റിലെത്തി(സീറ്റ് നമ്പര്‍ 46J). ഗൃഹ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17 ന് സ്രവ പരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 230 കുളത്തൂപ്പുഴ സ്വദേശിയായ 43 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 6B)കൊച്ചിയിലെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍18 ന് സ്രവ പരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 231 പിറവന്തൂര്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 2 ന് ബഹറിനില്‍ ‍ നിന്നും ‍ IX 1376 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 31A)കോഴിക്കോടെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരിക്ഷണത്തിലുമായിരുന്നു. ജൂണ്‍ 18 ന് സ്രവപരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 232 ശൂരനാട് സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 10 ന് ദുബായില്‍ നിന്നും ‍ EK 9834 നമ്പര്‍ ഫ്ലൈറ്റില്‍ ( സീറ്റ് നമ്പർ 36 D) കൊച്ചിയിലെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 19 ന് സ്രവ പരിശോധന നടത്തി‍. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 233 ശൂരനാട് തെക്ക് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ജൂണ്‍ 16 ന് സൗദി-തിരുവനന്തപുരം 6E 9052 നമ്പര്‍ ഫ്ലൈറ്റിലെത്തി. ( സീറ്റ് നമ്പർ 22 B) ഗൃഹ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 19 ന് സ്രവ പരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 234 ക്ലാപ്പന പ്രയാര്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് സൗദി-തിരുവനന്തപുരം AI 1940 നമ്പര്‍ ഫ്ലൈറ്റിലെത്തി. (സീറ്റ് നമ്പർ 70 J) സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 18ന് സ്രവ പരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 235 ക്ലാപ്പന പ്രയാര്‍ സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് സൗദി-തിരുവനന്തപുരം AI 1940 നമ്പര്‍ ഫ്ലൈറ്റിലെത്തി. (സീറ്റ് നമ്പർ 70 K) സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 18 ന് സ്രവ പരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 236 തഴവ സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 15 ന് സൗദി-തിരുവനന്തപുരം 6E 9052 നമ്പര്‍ ഫ്ലൈറ്റിലെത്തി (സീറ്റ് 6A). സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 18 ന് സ്രവ പരിശോധന നടത്തി. ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button