COVID 19Latest NewsIndiaNews

സമ്പർക്കമോ പരസ്പർശമോ ഇല്ലാതെ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥം വാങ്ങാൻ കഴിയുന്ന ഉപകരണവുമായി കർണാടക പ്രൊഫസർ

ബെംഗളൂരു : കോറോണേ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകജനത. ശാരീരിക അകലം പാലിച്ചും മാസ്കും കൈയുറകളും ധരിച്ചും കൊറോണ വൈറസിനെ അകലെ നിർത്തുകയാണ് ഓരോ മനുഷൃരും. എന്നാൽ പ്രതിസന്ധി കാലത്ത് വൈറസ് ബാധ ഏൽക്കാതെ സുരക്ഷിതമായി എങ്ങനെ ജീവിക്കാമെന്ന് ചിന്തിക്കുകയാണ് ചിലർ. അത്തരമൊരു ചിന്തയാണ് ഇവിടെ പുതിയ കണ്ടുപിടിത്തതിന് വഴിവെച്ചത്. ക്ഷേത്രങ്ങളിൽ സമ്പർക്കമോ പരസ്പർശമോ ഇല്ലാതെ തീർത്ഥം ലഭ്യമാക്കാൻ കഴിയുന്ന ഒരു
പുതിയ തീർത്ഥ ഡിസ്പെൻസർ കണ്ടുപിടിച്ചിരിക്കുന്നത് കർണാടകയിലെ ഒരു പ്രൊഫസർ.

മംഗലാപുരം സ്വദേശിയും NMAMIT കോളജിലെ പ്രൊഫസറുമായ സന്തോഷ് ആണ് ഡിസ്പെൻസർ കണ്ടുപിടിച്ചിരിക്കുന്നത്. ഡിസ്പെൻസറിന് താഴെ കൈ കൊണ്ടുവരുമ്പോൾ തന്നെ സെൻസർ ഉപയോഗിച്ച് കൈയിലേക്ക് തീർത്ഥ ജലം എത്തിക്കുന്നതാണ് ഉപകരണം. എളുപ്പത്തിൽ സ്ഥാപിക്കാനും തീർത്ഥം നിറയ്ക്കാനും സാധിക്കുമെന്നു മാത്രമല്ല, ചെലവും കുറവാണ്. വൈദ്യുതി വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് പുതിയ ഉപകരണമെന്നും സന്തോഷ് പറയുന്നു. 2700 രൂപയാണ് ഒരു യന്ത്രത്തിന് ചെലവ് വരുന്നതെന്നും സന്തോഷ് പറഞ്ഞു. കോളജ് ക്യാംപസിലെ മഹാഗണപതി ക്ഷേത്രത്തിലാണ് ഉപകരണം ആദ്യമായി സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ കൈ കൊണ്ട് തൊടാതെ തന്നെ മണിയടിക്കാൻ കഴിയുന്ന സംവിധാനം സ്ഥാപിച്ചത് വലിയ വാർത്തയായിരുന്നു. നെഹ്റു ഖാൻ എന്നയാളാണ് മാന്ദ്സാർ പശുപതിനാഥ് ക്ഷേത്രത്തിൽ സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മണി രൂപകൽപന ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button