Latest NewsIndiaNews

ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്റെ ആത്മവീര്യം: ഇന്ത്യയെ ചൈന പിന്നില്‍നിന്ന് കുത്തിയെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ഇന്ത്യയെ ചൈന പിന്നില്‍നിന്ന് കുത്തിയെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തെ ഏത് പ്രധാനമന്ത്രിയെക്കാളും അധികം ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്. മഹാബലിപുരം ഉച്ചകോടി വന്‍ വിജയമായി വിലയിരുത്തപ്പെട്ടെങ്കിലും എട്ടു മാസത്തിനുശേഷം ചൈന പിന്നില്‍നിന്ന് കുത്തി. നയതന്ത്ര രംഗത്ത് വീഴ്ച സംഭവിക്കുകയോ ചൈനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെടുകയോ ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും: ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി

ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണ്. ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്റെ ആത്മവീര്യം. കരുത്തുറ്റ സൈന്യമാണ് രാജ്യത്തിന്റേത്. എന്നാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയണം. നയതന്ത്ര രംഗത്ത് വീഴ്ച സംഭവിക്കുകയോ ചൈനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ നമ്മൾ പരാജയപ്പെടുകയോ ചെയ്തു. നിരായുധരായ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവന്നു. നയതന്ത്ര വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നതെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button