ന്യൂ ഡൽഹി : പേയ്മെന്റ് ആപ്പായ പേടിഎം നല്‍കിയ ഹര്‍ജിക്കെതിരെ, രൂക്ഷമായി പ്രതികരിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനി റിലയൻസ് ജിയോ. പേടിഎമ്മിന്‍റെ ആപ്പില്‍ സംഭവക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ തലയില്‍ കെട്ടി വെക്കാൻ പേടിഎം ശ്രമിക്കുന്നുവെന്ന് ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
പേടിഎം ആപ്പ് ഉപയോക്താക്കള്‍ നേരിടേണ്ടിവരുന്ന പിഷിംഗ് ആക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനും, അതിന്‍റെ സാമ്പത്തിക ഉത്തരവാദിത്വം വെച്ചൊഴിയാനുമാണ് അടുത്തിടെ പേടിഎം നല്‍കിയ ഹര്‍ജിയിലൂടെ ശ്രമിക്കുന്നതെന്നും ജിയോ വ്യക്തമാക്കി. അതോടൊപ്പം തന്നെ ടെലികോം റെഗുലേറ്ററി അതോററ്റിയേയും ജിയോ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. ട്രായി തട്ടിപ്പ് കോളുകളുടെയും സന്ദേശങ്ങളുടെയും കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ജിയോ ആരോപിച്ചു.
Also read : ഓഹരി വിപണി ഇന്ന് അവസാനിച്ചത് നേട്ടത്തിൽ
പേടിഎം പ്രമോട്ടര്‍മാരായ വണ്‍97 കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡൽഹി വിവിധ ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എംടിഎന്‍എല്‍,ബിഎസ്എന്‍എല്‍ എന്നിവ മൊബൈല്‍ നെറ്റ്‌വർക്ക് വഴിയുള്ള പിഷിംഗ് വ്യാജ സന്ദേശങ്ങള്‍ തടയാത്തതിനാല്‍ 100 കോടിയുടെ സാമ്പത്തിക ഹാനിയും, മാനഹാനിയും ഉണ്ടായി എന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 24നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിനിടെയാണ് ജിയോ ഈ വാദത്തിന് മറുവാദവുമായി രംഗത്ത് എത്തിയത്.
Post Your Comments