ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ സുരക്ഷ സേന നാല് ഭീകരരെ വധിച്ചു. അവന്തിപുരയിലും ഷോപ്പിയാനിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ശ്രീനഗറില്‍ ബിഎസ്എഫ് ജവാന്റെ കൈയില്‍നിന്നു മോഷണം പോയ തോക്ക് ഏറ്റുമുട്ടല്‍ പ്രദേശത്തുനിന്നു കണ്ടെടുത്തു. കീഴടങ്ങാനുള്ള നിര്‍ദേശം ഭീകരരുടെ കുടുംബാംഗങ്ങള്‍ വഴിയും നേതാക്കള്‍ വഴിയും സൈന്യം നല്‍കിയിരുന്നു.
എന്നാല്‍, സൈനികര്‍ക്കു നേരേ ഭീകരര്‍ വെടിവയ്പു തുടര്‍ന്നതോടെ ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. മൂന്നു ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ശനിയാഴ്ച വൈകിട്ട് കുല്‍ഗാമിലുണ്ടായ ആദ്യ ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് കശ്മീര്‍ താഴ്‍വര കമാന്‍ഡറായ പാക്കിസ്ഥാന്‍കാരന്‍ തയബ് വലീദിനെയാണു (ഇമ്രാന്‍ ഭായ്) വധിച്ചത്.ശ്രീനഗറിനു സമീപം ഇന്നലെയുണ്ടായ രണ്ടാം ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരായ ഷക്കൂര്‍ ഫാറൂഖ് ലംഗൂ, ഷാഹിദ് അഹമ്മദ് ഭട്ട് എന്നിവരടക്കം 3 പേരെ വധിച്ചു. മൂന്നാമന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2020 മേയില്‍ സൗരയില്‍ രണ്ടു ബിഎസ്എഫ് ജവാന്മാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഷക്കൂര്‍ ഫറൂഖ് ലംഗു. ഇയാള്‍ ശ്രീനഗര്‍ സ്വദേശിയാണ്.ഇവര്‍ ഹിസ്ബുള്‍ മുജാഹിദീനുവേണ്ടിയും ഐഎസിനുവേണ്ടിയും കാഷ്മീര്‍ താഴ്വരയില് പ്രവര്ത്തിച്ചുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, അന്‍സാര്‍ ഗസ്‍വതുല്‍ ഹിന്ദ് എന്നീ ഭീകര സംഘടനകളുടെ മേധാവികളെ കഴിഞ്ഞ 4 മാസത്തിനിടെ വധിച്ചുവെന്നു കശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.
Post Your Comments