Latest NewsKeralaIndia

എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും: ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി

കൊച്ചി: എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി പറഞ്ഞു. കൊവിഡിനെയും ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യന്‍ പട്ടാളക്കാര്‍ ധൈര്യശാലികളുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡും ചൈനീസ് നീക്കങ്ങളും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിഷയത്തിൽ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1965 ലും 1991 ലും ഇന്ത്യ തകരുമെന്ന് പലരും പറഞ്ഞിരുന്നു. മികച്ച നിലയിലേക്ക് ഇന്ത്യ വളരുകയാണ് ചെയ്തത്. ശക്തമായ കഴിവുകളുള്ള രാജ്യമാണ് ഇന്ത്യ. ആദ്യകാലത്ത് ആവശ്യത്തിന് ഉത്പാദനമില്ലായ്മയാണ് ഇന്ത്യയെ വലച്ചിരുന്നത്. ആസൂത്രിതമായ പദ്ധതികളിലൂടെ പത്തു വര്‍ഷം കൊണ്ട് കാര്‍ഷികോത്പാദന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യ-ചൈന സംഘര്‍ഷം : കടല്‍യുദ്ധത്തിനും ഇന്ത്യ സജ്‌ജം; അന്തര്‍വാഹിനികള്‍ വിന്യസിച്ചു: ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാന്‍ ഡല്‍ഹിയില്‍നിന്നുള്ള രാഷ്‌ട്രീയാനുമതിക്ക് കാത്തിരിക്കേണ്ടെന്ന് പ്രതിരോധമന്ത്രി

ചൈനയുടെ നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യൻ സാമ്പത്തിക രംഗത്തിൽ അടുത്ത വര്‍ഷം കാര്യങ്ങള്‍ തിരികെ പിടിക്കാന്‍ സാധിച്ചേക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജിബു പോള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജ്‌മോഹന്‍ നായര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍, സെക്രട്ടറി ബിബു പുന്നൂരാന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button