Latest NewsCinemaNewsEntertainment

ട്രെൻഡിങ്ങായി വിവാഹവസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌കുകള്‍ ; ചിത്രവുമായി സൂപ്പര്‍ താരത്തിന്‍റെ ഭാവിവധു

കോവിഡ്ക്കാലം ആഘോഷങ്ങളുമെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് വളരെ ലളിതമായ ചടങ്ങുകളിലേക്ക് വിവാഹങ്ങള്‍ ചുരുങ്ങിയിരിക്കുകയാണ്. സാമൂഹികാകലം പാലിക്കേണ്ട ആവശ്യകതയുള്ളതിനാലാണ്  വിവാഹങ്ങള്‍ ഇത്തരത്തില്‍ പരിമിതപ്പെടുത്തേണ്ടിവന്നത്. സാമൂഹികാകലത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രതിരോധ മാര്‍ഗമാണ് മാസ്‌ക് ധരിക്കല്‍.

എന്നാല്‍ ഭംഗിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഒരഭംഗിയായിത്തന്നെയാണ് മിക്കവരും കണക്കാക്കുന്നത്. അതിനാല്‍ വധുവും വരനും വിവാഹവസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌കുകള്‍ ധരിക്കുന്നത് ഇപ്പോൾ പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.

അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.
തെലുങ്കിലെ സൂപ്പര്‍ താരം റാണ ദഗുബാട്ടിയുടെ ഭാവിവധു ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  ഒരു മാസം മുമ്പാണ് യുവസംരംഭകയായ മിഹീക ബജാജുമായുള്ള റാണയുടെ വിവാഹനിശ്ചയം നടന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും.

സൂക്ഷ്മമായ എംബ്രോയ്ഡറി വര്‍ക്കില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ‘റോയല്‍’ ലെഹങ്കയ്‌ക്കൊപ്പം അതേ മെറ്റീരിയലില്‍ തയ്യാറാക്കിയിരിക്കുന്ന മാസ്‌കും മിഹീക ധരിച്ചിരിക്കുന്നത്. പ്രമുഖ ഡിസൈനറായ ജയന്തി റെഡ്ഡിയാണ് ലെഹങ്കയും മാസ്‌കും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മിഹീകയുടെ ‘മാച്ചിംഗ് മാസ്‌ക്’ സമൂഹമാധ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഭംഗിയായി ഒരുങ്ങിനില്‍ക്കുമ്പോള്‍ മാസ്‌ക് ധരിച്ച് അതിന്റെ മാറ്റ് കുറയുമെന്ന പേടി ഇനി വധൂവരന്മാര്‍ക്ക് വേണ്ടെന്നാണ് മിഹീകയുടെ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button