
പാലക്കാട്:ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പേളിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത്. ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം ഇന്ന് പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം ചടങ്ങുകള്‍.
എന്നാല്‍ ആരാധകരെ എല്ലാം അമ്പരപ്പിച്ചത് പേളിയുടെ വിവാഹവേഷമായിരുന്നു. ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായാണ് പേളി എത്തിയത്. കൊച്ചിയിലെ മിലന്‍ ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്. 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി സാരി നെയ്തത്. ഇതൊന്നുമല്ല സാരിയുടെ പ്രത്യേകത. സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങളും നെയ്തു ചേര്‍ത്തിരുന്നു. ഇരുവരുടെയും പ്രണയസുരഭിലമായ നിമിഷം നെയ്തുചേര്‍ത്ത ആ സാരി എല്ലാവരെയും അമ്പരപ്പിച്ചു.
ഞായറാഴ്ച നടന്ന വിവാഹത്തിന് പേളി അണിഞ്ഞ ഐവറി നിറത്തിലുളള ഗൗണിനും ഉണ്ടായിരുന്നു ഒരു സര്‍പ്രൈസ്. പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്ന പേരായിരുന്നു പ്രത്യേകത. പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് ‘പേളിഷ്’ എന്നായിരുന്നു വെയിലിലുണ്ടായിരുന്നത്.
https://www.instagram.com/p/BxMMZOsAkR6/?utm_source=ig_web_button_share_sheet
https://www.instagram.com/p/BxH_W5bgShb/?utm_source=ig_web_button_share_sheet
Post Your Comments