മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,605പേർക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 684പേര് സ്വദേശികളും, 921പേർ വിദേശികളുമാണ്. ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31076ഉം, മരണസംഖ്യ 137ഉം ആയി. 856 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 16,408ആയി ഉയർന്നുവെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
14531പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 407 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 1002 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 22160 ആയി. 11884 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 102 പേരും മസ്കറ്റിൽ ചികിത്സയിലിരുന്നവരാണ്.
Also read : കോവിഡ് : സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ
3216പേരിൽ കൂടി നടത്തിയ കോവിഡ് പരിശോധനയിൽ 641പേർക്ക് കൂടി തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 383പേർ കുവൈറ്റികളും, 258പേർ വിദേശികളുമാണ്. നാല് പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40291ഉം, മരണസംഖ്യ 330ഉംആയി. 530 പേർ സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 31770ആയി ഉയർന്നു. നിലവിൽ 8191പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജഹ്റ ഗവർണറേറ്റിൽ 195, അഹ്മദി ഗവർണറേറ്റിൽ 180 പേർ, ഫർവാനിയ ഗവർണറേറ്റിൽ 120, ഹവല്ലി ഗവർണറേറ്റിൽ 81 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ് തരം തിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം .
Post Your Comments