റിയാദ് : മലയാളി നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അൽഅഹ്‍സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്‍ച രാവിലെ ആയിരുന്നു അന്ത്യം. ന്യുമോണിയ മൂർഛിച്ചതും ശ്വാസതടസവും മരണ കാരണമായി. മൂന്നാഴ്‍ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ജോസ്. മകനും മകളുമുണ്ട്. ഭർത്താവും ഒരു കുട്ടിയും അൽഅഹ്‍സയിൽ ഒപ്പമുണ്ടായിരുന്നു. മക്കളിൽ ഒരാൾ നാട്ടിലാണ്.
Also read : കോവിഡ് വാക്സിൻ കണ്ടെത്തിയതായി നൈജീരിയൻ ശാസ്ത്രജ്ഞർ
കഴിഞ്ഞ ദിവസം സൗദിയിൽ അഞ്ചു മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത് . കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43), മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി എഴുവാതിരുത്തി തെയ്യങ്ങാട് സ്വദേശി കുളപ്പുറത്തിങ്ങൽ സത്യാനന്ദൻ (61) ദമ്മാമിലും, തൃശൂർ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പിൽ മോഹൻദാസ് (67), കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34), മലപ്പുറം ജില്ലയിലെ പന്തല്ലൂർ മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60 ) എന്നിവർ യഥാക്രമം റിയാദിലും മക്കയിലും ആണ് മരിച്ചത്.
സുനിൽ കുമാർ പത്ത് ദിവസത്തോളമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ:പ്രതിഭ, മക്കൾ : ആദർശ്. സത്യാനന്ദൻ കഴിഞ്ഞ കുറച്ച് ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തടസവുമായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും, പിന്നീട് ആരോഗ്യനില വഷളാകുകയുമായിരുന്നു. ഭാര്യ:ഉഷ, മക്കൾ: സൗമ്യ, ഗോകുൽ, സന്ധ്യ.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഷൈജല്‍ ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജലിനെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്.
അബ്ദുൽ കരീം മക്ക അൽ നൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് ബാധിച്ച് നേരത്തെ മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും അറഫ എമർജൻസി ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: റുഖിയ കച്ചക്കാരൻ (മുടിക്കോട്). മക്കൾ: മുഹമ്മദ് ജസീൽ (ചെറുകോട് അക്ഷയ സെൻറർ), നൂർബാനു, സഫീദ, നവാഫ്. മരുമക്കൾ: കരിമുരിക്കൽ ശഹാന ഷെറിൻ (പുല്ലഞ്ചേരി), കുന്നുമ്മൽ റഫീഖ് (ആക്കപ്പറമ്പ്), പറമ്പൂർ നുസ്രുദ്ദീൻ (പട്ടിക്കാട്).
Post Your Comments