ഇടുക്കി : കട്ടപ്പനയില്‍ കോവിഡ് ബാധിച്ച ആശാവര്‍ക്കറുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാവാതെ കുഴങ്ങി അധികൃതര്‍.ഇവര്‍ക്ക് രോഗം ബാധിച്ച ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.നിരവധി വീടുകളിലാണ് ഇവര്‍ മരുന്ന് വിതരണം ചെയ്യാനായി പോയത്.യാത്രയ്ക്കിടെ ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും പോയതായാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.ആശാ വര്‍കര്‍ക്കടക്കം 11 പേര്‍ക്കാണ് ഇന്നലെ ഇടുക്കിയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയാണ്. നിരവധി വീടുകളില്‍ ഇവര്‍ മരുന്ന് കൊടുക്കാന്‍ പോയിരുന്നു. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും പോയതായാണ് വിവരം. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടിവരുമെന്നാണ് സൂചന.ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പര്‍ക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ സിസിടിവി സൗകര്യങ്ങളൊന്നും ഇല്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
കട്ടപ്പനയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കാണ് ഇതിനോടകം രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യക്കും, അമ്മയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ രണ്ട് പേരുടെയും , ഇയാള്‍ ലോഡിറക്കുന്ന കട്ടപ്പന മാര്‍ക്കറ്റിലെ ഇരുപതിലധികം പേരുടെയും പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല.
Post Your Comments