ന്യൂഡല്‍ഹി • കിഴക്കൻ ലഡാക്കിൽ ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി സമ്മതിച്ചു ചൈനീസ് സൈന്യം. ഗാൽവാനിൽ ഇന്ത്യയുമായുള്ള സൈനിക ചർച്ചയ്ക്കിടെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇക്കാര്യം സ്ഥിരീകരിച്ചത്.
20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍, ഇതാദ്യമായാണ് തങ്ങളുടെ ഭാഗത്ത് ആളപായമുണ്ടയതായി ചൈന സമ്മതിക്കുന്നത്.
ഗൽവാൻ നദിക്ക് സമീപം ഉണ്ടായ കലഹത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇതുവരെ ഒരു വിവരവും നല്‍കിയിരുന്നില്ല.
എഴുപത്തിയാറ് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും സുഖം പ്രാപിച്ച് ആഴ്ചകൾക്കുള്ളിൽ വീണ്ടും ഡ്യൂട്ടിയിൽ ചേരുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
1967 ന് ശേഷം അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായി മാറിയ സംഘര്‍ഷത്തില്‍, ആണികള്‍ കൊണ്ട് പൊതിഞ്ഞ വാദികള്‍, കല്ലുകള്‍ എന്നിവ പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്നത് മുതൽ ഗാൽവാനിൽ ഇരുപക്ഷവും തമ്മിൽ സൈനിക ചർച്ചകൾ നടത്തി വരികയാണ്.
ഗാൽവാനിൽ ഇന്ത്യയും ചൈനയും സൈനിക മേധാവികളും തമ്മിൽ നടന്ന മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷം ചൈനീസ് സൈന്യം തടഞ്ഞുവച്ച 10 ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചിരുന്നു.
Post Your Comments