എടക്കര : മലപ്പുറത്ത് കച്ചവടക്കാര്‍ തമ്മില്‍ മത്സരം , കോഴിയിറച്ചിയ്ക്ക് കുത്തനെ വില ഇടിഞ്ഞു . ഒരു കിലോ കോഴിക്ക് 50 രൂപയും കോഴി ഇറച്ചിക്ക് 80 രൂപയും ആയി കുറച്ചാണ് വില്പന. ചില സ്ഥലങ്ങളില്‍ കോഴിക്ക് 80 രൂപയും കോഴി ഇറച്ചിക്ക് 120 രൂപയുമാണ് വില. എടക്കര ടൗണിലെ കച്ചവടക്കാരാണ് വില കുറച്ച് മത്സരിക്കുന്നത്. ഇതോടെ സമീപ പ്രദേശങ്ങളില്നിന്നുളളവരും ഇറച്ചി വാങ്ങാനെത്തിയപ്പോള്‍ കോഴിക്കടകളില്‍ തിരക്കായി.
വെള്ളിയാഴ്ച മുസല്യാരങ്ങാടിയിലെ കടയിലാണ് ആദ്യം വില കുറച്ചത്. ഇന്നലെ വില്ലേജ് ഓഫിസിന് സമീപത്തെ കടയിലും വില കുറച്ചു. ഇതോടെ ടൗണിലെ മറ്റു കച്ചവടക്കാര്‍ക്കും വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സംഘടനാ തലത്തില്‍ വില ഏകീകരണം ഉണ്ടെങ്കിലും ചില കച്ചവടക്കാര്‍ കുറച്ച് വില്ക്കാന് തുടങ്ങിയതാണ് വാശിക്കും മത്സരത്തിനും കാരണമായത്. വില കുറച്ച് വില്‍ക്കുന്നതിലൂടെ നഷ്ടമാണെന്ന് കച്ചവടക്കാര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, നാട്ടുകാര്‍ക്ക് ഇത് ഗുണമായിരിക്കുകയാണ്.
Post Your Comments