Latest NewsIndia

മുംബൈയിൽ 1000 കോവിഡ് രോഗികളെ കാണാനില്ല , പുതിയ വെല്ലുവിളി

കാ​ണാ​താ​യ​വ​രി​ല്‍ 60 ശ​ത​മാ​ന​വും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലെ മേ​ല്‍​വി​ലാ​സം ന​ല്‍​കി​യ​വ​രാ​ണ്.

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 1,32,075 ആയതിനിടെ, മുംബൈയിൽ 1,000 രോഗികളെ കാണാനില്ല. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണുരോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോർപറേഷൻ പറയുന്നു.ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോൾ മുങ്ങുന്നു.

പുതിയ രോഗികൾ 3,870. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി.ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ്​ വ്യാ​പ​ന പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വെ​റു​തെ​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍. കാ​ണാ​താ​യ​വ​ര്‍ മ​രി​ക്കു​ക​യോ കോ​വി​ഡ്​ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ളി​ലോ ഇ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​രി​ല്‍ 60 ശ​ത​മാ​ന​വും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലെ മേ​ല്‍​വി​ലാ​സം ന​ല്‍​കി​യ​വ​രാ​ണ്.

രാഹുൽ ഉദ്ദേശിച്ചത് സറണ്ടർ മോദി , വിളിച്ചത് സുരേന്ദർ മോദി ; തന്നെക്കാൾ വലിയ ഇംഗ്ലീഷുകാരനെ കണ്ടു പകച്ച് ശശി തരൂർ എന്ന് സോഷ്യൽ മീഡിയ

രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ ചി​ല​ർ തെ​റ്റാ​യ വി​ലാ​സ​വും ന​മ്പ​റു​ക​ളും ന​ൽ​കു​ന്നു. അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കോ​ൺ​ട്രാ​ക്​​ട​ർ​മാ​രു​ടെ​യോ മ​റ്റോ ന​മ്പ​റു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. കാ​ണാ​താ​യ​വ​ർ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ കൃ​ത്യ​മ​ല്ല. ഒ​ടു​വി​ൽ, ന​ഗ​ര​സ​ഭ പൊ​ലീ​സി‍​െൻറ സ​ഹാ​യം തേ​ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button