ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവനുള്ള എൻസൈക്ളോപീഡിയ ആണ് ശശി തരൂർ എന്നത് എതിരാളികൾ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാൽതരൂരിനെ പോലും അമ്പരപ്പിച്ചാണ് രാഹുലിന്റെ ഇംഗ്ലീഷ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഓക്സ്ഫോർഡ് ഡിക്ഷ്ണറിക്ക് പോലും പരിചിതമല്ലാത്ത അർത്ഥവത്തായ ഒരു പദം ഉപയോഗിച്ച് കൊണ്ടാണ് ഇത്തവണ രാഹുൽ സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനത്ത് താനായിരുന്നു എങ്കിൽ , ചൈനയിപ്പോൾ ഭൂപടത്തിൽ പോലും ഉണ്ടാകില്ലായിരുന്നു എന്ന് ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന രാഹുൽ Surrender (സറണ്ടർ ) എന്ന വാക്കിനു തത്തുല്യമായി Surender (സുരേന്ദർ) എന്നൊരു വാക്കാണ് സംഭാവന ചെയ്തത്.
നരേന്ദ്ര മോദി യഥാർത്ഥത്തിൽ സുരേന്ദർ മോദിയാണ് എന്ന വാചകം വായിച്ച്, തന്റെയെല്ലാം ഇംഗ്ലീഷ് പരിജ്ഞാനം എത്ര തുച്ഛമെന്നു മനസ്സിലാക്കി വിഷണ്ണനായി ഇരിപ്പാണ് ശശി തരൂരെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. നേരത്തെയും രാഹുൽ ഇത്തരം പദപ്രയോഗങ്ങൾ അസ്ഥാനത്തു പ്രയോഗിച്ചിട്ടുണ്ട്.
എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും: ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി
മെയ്ഡ് ഇൻ ചൈന പോലെ മെയ്ഡ് ഇൻ ഭോപ്പാൽ ഉത്പന്നങ്ങൾ ആരംഭിക്കും മുതലായ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറെ ആവേശത്തോടെ വരവേറ്റിട്ടുള്ളതുമാണ്. കഴിഞ്ഞ ആറു വർഷത്തോളമായി ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനത്ത് വിളങ്ങുന്ന രാഹുൽ ഇനിയുള്ള കാലം മുഴുവനും ആ കസേരയിൽ ഇരിക്കുവാൻ തന്നെക്കാൾ യോഗ്യതയുള്ള ആരുമില്ലെന്ന് ഇടക്കിടയ്ക്ക് ജനങ്ങൾക്ക് ബോധ്യപ്പെടുത്താറുമുണ്ട്.
Post Your Comments