തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളുടെ മൂന്നാഘട്ടം നാളെ മുതല്‍. സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനല്‍ വഴി ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ മൂന്നാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിയ്ക്കും. നാളെ മുതല്‍ കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ആദ്യദിവസങ്ങളിലെ കൗതുകം മാറിയതിന് പിന്നാലെ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പിടിച്ചിരുത്താന്‍ പഠനരീതിയില്‍ പരിഷകരണം വരുത്താനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
Read Also : കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു
ക്ലാസിലോ തുടര്‍പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൈദ്യുതി, നെറ്റ്വര്‍ക്ക് തകരാര്‍ മൂലം പലയിടത്തും ക്ലാസുകള്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ല. പല ബൗദ്ധിക നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേപോലെ ക്ലാസുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടി വന്നാല്‍ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനുള്ള പദ്ധതികളാണു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
Post Your Comments