മോസ്‌കോ : അതിര്‍ത്തി കയ്യേറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാഷ്ട്രങ്ങള്‍. റഷ്യയാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയ്‌ക്കെതിരെ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്‍കാന്‍ തയാറാണെന്ന് റഷ്യ ഇന്ത്യയെ അറിയിച്ചു. . ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30 ഓളം യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയാണ് റഷ്യയുടെ മുന്‍കൂര്‍ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടയിലാണ് റഷ്യയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
മിഗ് 29 പരിഷ്‌കരിക്കുമ്പോള്‍ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങള്‍ സംയോജിപ്പിക്കാന്‍ സാധിക്കും. ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോര്‍വിമാനങ്ങളുടെ സേവന കാലാവധി 40 വര്‍ഷം വരെ വര്‍ധിപ്പിക്കും. സു -30 എംകെഐയെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ജനുവരിയില്‍ ബ്രഹ്മോസ്-എ ക്രൂസ് മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സു -30 എംകെഐ യുദ്ധവിമാനത്തിന്റെ ആദ്യ സ്‌ക്വാഡ്രണ്‍ വിന്യസിച്ചു കഴിഞ്ഞു.
Post Your Comments