ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി ബയേണ്‍ മ്യൂണികിന്റെ പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഒരു സീസണില്‍ ഏറ്റവും അധികം ഗോളടിക്കുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് ലെവന്‍ഡോസ്‌കി സ്വന്തം പേരിലാക്കിയത്. മുന്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ട് താരം പിയറി എമെറിക് ഒബ്മയാങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ലെവന്‍ഡോസ്‌കി മറികടന്നത്. ഇന്ന് ഫ്രെയ്ബര്‍ഗിനെതിരെ നേടിയ ഇരട്ട ഗോളുകള്‍ ഉള്‍പ്പെടെ ബുണ്ടസ് ലീഗയില്‍ 30 മത്സരങ്ങളില്‍ നിന്നായി 33 ഗോളുകളാണ് ലെവന്‍ഡോസ്‌കി അടിച്ച് കൂട്ടിയത്.
2016/17 സീസണില്‍ ഒബ്മയാങ്ങ് ബോറുസിയ ഡോര്‍ട്മുണ്ടിനായി 31 ഗോളുകളായിരുന്നു അടിച്ചു കൂട്ടിയത്. തുടര്‍ന്ന് താരം ആഴ്‌സണലിലേക്ക് ചേക്കുറുകയായിരുന്നു. 1971-72 സീസണില്‍ ബയേണ്‍ മ്യൂണിക് ഇതിഹാസതാരവും ജര്‍മ്മന്‍ സ്ട്രൈക്കറുമായ ജെറാഡ് മ്യുള്ളറും മറ്റൊരു താരമായ ഡെയ്റ്റര്‍ മുള്ളറും കൈയ്യടക്കി വച്ചിരിക്കുന്ന ഒരു സീസണില്‍ 32ല്‍ അധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഇപ്പോള്‍ ലെവന്‍ഡോസ്‌കി. ബുണ്ടസ് ലീഗയിലെ ജര്‍മ്മന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ ഒരു അവസരമാണ് ലെവന്‍ഡോസ്‌കിക്ക് ഒരുങ്ങിയിരിക്കുന്നത്.
ഈ സീസണിലെ എല്ലാ മത്സരങ്ങളിലും 41 കളികളില്‍ നിന്ന് 48 ഗോളുകളാണ് ലെവന്‍ഡോസ്‌കി നേടിയിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളുമായി ഈ സീസണില്‍ യൂറോപ്പിലെ എലൈറ്റ് മത്സരത്തില്‍ ടോപ് സ്‌കോറര്‍ ആണ് ലെവാന്‍ഡോവ്‌സ്‌കി. അതേസമയം ഈ സീസണില്‍ 96 ഗോളുകളാണ് ബയേണ്‍ ജര്‍മ്മനിയില്‍ അടിച്ച് കൂട്ടിയിരിക്കുന്നത്. പരിശീലകന്‍ ഹാന്‍സി ഫ്‌ലികിന് കീഴില്‍ ഒരൊറ്റ പരാജയം മാത്രമറിഞ്ഞ ബയേണ്‍ കീരീടം നേടിക്കഴിഞ്ഞു. കഴിഞ്ഞ 19 മത്സരങ്ങളായി അപരാജിത കുതിപ്പാണ് ബയേണ്‍ നടത്തുന്നത്.
Post Your Comments