Latest NewsKeralaNews

പഠനം മാത്രമല്ല പരീക്ഷയും ഓൺലൈനിൽ ; കോപ്പിയടിക്കാരെ പിടികൂടാൻ എ.ഐ

കൊച്ചി : കോവിഡ് പശ്ചാത്തലത്തിൽ പഠനം ഓൺലൈനായി മാറിയിരുന്നു. ഇപ്പോഴിതാ പഠനത്തിന് പുറമെ പരീക്ഷയെഴുത്തും ഓൺലൈനായി മാറിയിരിക്കുകയാണ്. അവസാനവർഷ പരീക്ഷകൾവരെ വിദ്യാർഥികൾ വീട്ടിലിരുന്നാണ് എഴുതിയിരുന്നത്. എന്നാൽ കോപ്പിയടിയും ആൾമാറാട്ടവും പോലെയുള്ള വെല്ലുവിളികൾ ഏറെയുണ്ട്.

എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് (ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്- എ.ഐ.)
ഓൺലൈൻ പ്രവേശനപരീക്ഷ നടത്തുന്നത്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾ കംപ്യൂട്ടറിലോ ഫോണിലോ പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‍‌വേർ ഇൻസ്റ്റാൾചെയ്യണം. തുടർന്ന് മറ്റ് ആപ്പുകളെല്ലാം പ്രവർത്തനരഹിതമാകും. പരീക്ഷ അവസാനിച്ചതിന് ശേഷം മാത്രമേ ഈ ആപ്പുകളുടെ പ്രവർത്തനം സാധാരണനിലയിലാകൂ. വീട്ടിലിരുന്നല്ലേ പരീക്ഷ, എങ്കിൽ ബുക്കിലോ സെർച്ച് ചെയ്തോ ഉത്തരങ്ങൾ എഴുതാമെന്ന് മോഹിക്കേണ്ടെന്നാണ് ഈ ആപ്പിലൂടെ കോളേജ് അധികൃതർ പറയുന്നത്.

അതുപോലെ തന്നെ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ കംപ്യൂട്ടറിന്റെയും സ്മാർട്ട്‌ ഫോണിന്റെയും ക്യാമറയിലൂടെ വിദ്യാർഥികളുടെ ഓരോ ചലനവും നിരീക്ഷിക്കും. മുഖത്തിന്റെയും കൺപോളകളുടെയും ചലനം, മുറിയിലെ ശബ്ദം എന്നിവയെല്ലാം റെക്കോഡ്ചെയ്യാൻ സോഫ്റ്റ്‍‌വേറിൽ കഴിയും. വിദ്യാർഥിയുടെ അസ്വാഭാവികമായ ഓരോ നീക്കവും കോളേജ് അധികൃതർക്ക് മുന്നറിയിപ്പ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button