KeralaLatest News

കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വെെകീട്ടോടെയായിരുന്നു അന്ത്യം.

ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ തൊഴിലാളി നേതാവെന്ന നിലയില്‍ അഖിലേന്ത്യാതലത്തില്‍ വരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നേതാവാണ്‌. ഐ എന്‍ ടി യു സി ദേശീയ സെക്രെട്ടറി കൂടിയാണ് ഇദേഹം. മൃതദേഹം കണ്ണൂര്‍ ശ്രീ ചന്ദ് ഹോസ്പിറ്റലില്‍ . ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു.

കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button