Latest NewsSaudi ArabiaNewsGulf

ഗൾഫിൽ നിന്നും നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു

റിയാദ് : സൗദി അറേബ്യയിൽ നിന്നും തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്.

ഫൈനൽ എക്സിറ്റ് വിസയിൽ തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 34 വര്‍ഷങ്ങളായി പ്രവാസിയായ ഇദ്ദേഹം റിയാദില്‍നിന്ന് 400 കിലോമീറ്റർ അകലെ ഹദ്ദാറ എന്ന സ്ഥലത്ത് നഗരസഭ മേധാവിയുടെ പേഴ്‌സനല്‍ സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു.

ഒരു വർഷം മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത്. ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് , ഹബീബ്, ഷമീര്‍ ,ശുഐബ്, നുസ്രത്ത്. ഇദ്ദേഹത്തിന്റെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് മകന്‍ സാലിഹ് ഇരുമ്പുഴി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button